പല്ലില്ലാത്ത മോണ കാട്ടിയുള്ള പാൽ പുഞ്ചിരി എന്തു മനോഹരമാണ്. പക്ഷെ പല്ല് വരാൻ വൈകിയാലോ ടെൻഷൻ ആണ്. എന്തെങ്കിലും കുഴപ്പമാണോ? ടെൻഷൻ അടിക്കേണ്ട ഈ ടേബിൾ കാണൂ….
കണ്ടില്ലേ ഈ പല്ല് വരുന്നതിനും പോകുന്നതിനും ഒരു സമയപരിധി ഉണ്ട്. കൃത്യം ആറു മാസത്തിൽ പല്ല് വന്നില്ലെങ്കിലോ ആറു വയസ്സിൽ പോയില്ലെങ്കിലോ ടെൻഷൻ അടിക്കേണ്ട കാര്യമില്ല. ഇനി മറ്റൊരു കാര്യം കൂടി.
1.ആദ്യത്തെ പല്ല് വരാൻ വൈകുന്നത് എന്തൊക്ക കാരണങ്ങൾ കൊണ്ട് ആകാം?
കുഞ്ഞിന് 13 മാസം പ്രായമായിട്ടും ആദ്യ പല്ല് വന്നില്ലെങ്കിൽ delayed dentition അഥവാ വൈകുന്നതായ് കണക്കാക്കി തീര്‍ച്ചയായും ഒരു ഡോക്ടറെ കാണിക്കേണ്ടതാണ്.
Constituitional delay (മാതാപിതാക്കൾക്ക് കുഞ്ഞിലേ പല്ല് വൈകിയിരിക്കും ), ഹോർമോൺ തകരാർ തൈറോയ്ഡ്ഹോർമോൺ കുറവ്, pituituary ഗ്രന്ഥി തകരാർ, rickets, പോഷകആഹാരക്കുറവ് ഇവയൊക്കെ കാരണങ്ങൾ ആകാം….
2.ആദ്യമായി പല്ല് പോയിട്ട് വരുന്നത് ഈ ക്രമത്തിലാണ്
Molar – 6 yrs, Lateral Incisors – 6-8 yrs, Canine Premolar – 9 to 12 yrs, Second Molar – 12 yrs, Third Molar – 18 yrs or later
3.കുഞ്ഞിൻറെ പല്ല് എപ്പോൾ ബ്രഷ് ചെയ്തു തുടങ്ങാം?
ആദ്യത്തെ പല്ലു വരുമ്പോൾ തന്നെ ബ്രഷ് ചെയ്തു തുടങ്ങാം. കട്ടിയുള്ള ബ്രഷ് തുടക്കത്തിൽ ഉപയോഗിക്കരുത്. പകരം ഫിംഗര്‍ ബ്രഷ് ഉപയോഗിക്കുക. പക്ഷേ ആദ്യം പേസ്റ്റ് ഉപയോഗിക്കാനാവില്ല.
രണ്ടര വയസ്സ് ആകുമ്പോൾ ആദ്യത്തെ പല്ലുകൾ എല്ലാം വന്നശേഷം പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാം. fluoride ഇല്ലാത്ത പേസ്റ്റ് വേണം ഉപയോഗിച്ച് തുടങ്ങാന്‍. ചെറുപയറിന്റെ അളവില്‍ മാത്രമേ ഉപയോഗിക്കാവു.
ശരിക്കും കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാകുന്ന, തുപ്പാൻ കഴിയുന്ന പ്രായം മുതൽ പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാം. വൃത്താ കൃതിയിൽ വേണം ബ്രഷ് ചെയ്ത കുട്ടിയെ ശീലിപ്പിക്കാന്‍.
4.എന്താണ് Nursing Caries?
കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് കാണുന്ന പ്രശ്നമാണ് Nursing Caries. പുതിയ പല്ല് വന്നിട്ടില്ല, പാൽപ്പല്ല് കേടു സംഭവിച്ച് ദ്രവിച്ചിരിക്കുന്ന അവസ്ഥയാണിത്.
ഇതു തടയാൻ കുഞ്ഞിൻറെ പല്ല് കിടക്കുന്നതിനു മുൻപ് ബ്രഷ് ചെയ്യുകയോ, അല്പം വെള്ളം കുഞ്ഞിന് കുടിക്കാൻ കൊടുക്കുകയോ ചെയ്യാം. ഈ പല്ല് പോയി പിന്നീട് പുതിയ പല്ലുകൾ വരും.
5.ആദ്യത്തെ പല്ല് വരുന്നതിന് മുൻപ് ക്ലീൻ ചെയ്യണോ?
മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളുടെ ഗം പാഡ് പാൽ കുടിച്ച ശേഷം ക്ലീൻ ചെയ്യാം.