Vitamin A കുട്ടികൾക്ക് മറക്കാതെ കൊടുക്കണം
ഡോക്ടറെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ മീൻ ഗുളിക നൽകാറില്ല? കുഞ്ഞിന്റെ അമ്മൂമ്മയാണ്. എന്തിനാണ് വിറ്റാമിൻ-എ കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഗുണങ്ങൾ എന്തൊക്കെ? 21% കുട്ടികളിലെ micronutrient കുറവിന് കാരണം വിറ്റാമിൻ എ ആണ് വിറ്റാമിൻ എ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വൈറ്റമിൻ തന്നെയാണ്. വിറ്റാമിൻ എയുടെ കുറവുമൂലം അന്ധത വരെ ഉണ്ടാക്കാം. എന്നാൽ അത് പരിപൂർണ്ണമായും തടയാൻ കഴിയുന്ന ഒന്നാണ്. കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും കാഴ്ചയ്ക്കും രോഗപ്രതിരോധശേഷിയും വയറിനെയും ശ്വാസകോശ ത്തിന്റെയും വളർച്ചയ്ക്ക്, ചർമത്തിനും ഏറ്റവും പ്രധാന സുരക്ഷ നൽകുന്നു. പഠനങ്ങൾ കാണിക്കുന്നത് വിറ്റാമിൻ എ നൽകുന്നതുവഴി കുട്ടികൾക്ക് മണ്ണൻ വയറിളക്കരോഗങ്ങൾ എന്നിവ മൂലമുള്ള മരണം കുറയ്ക്കുവാനും കുട്ടികൾക്ക് ഏറ്റവും രോഗപ്രതിരോധശേഷി നൽകുന്ന വിറ്റാമിൻ ആണ് വൈറ്റമിൻ Aഎന്നാണ്.
1.വൈറ്റമിൻ Aയുടെ കുറവ് മൂലമുള്ള രോഗലക്ഷണങ്ങൾ?
കുട്ടികളിൽ കാഴ്ച മങ്ങൽ, നിശ അന്ധത, അന്ധത കോർണിയയിലെ വരൾച്ച, തുടർച്ചയായ അണുബാധകൾ, തല വലിപ്പംകൂടുക.
2.വിറ്റാമിൻ എ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെ?
മുലപ്പാൽ വഴി ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ആറുമാസം വരെ കുട്ടികൾക്ക് ലഭിക്കും. പച്ച മഞ്ഞ ഓറഞ്ച് തരത്തിലുള്ള പഴങ്ങൾ പച്ചക്കറികൾ,ക്യാരറ്റ്, പപ്പായ,തക്കാളി,മാമ്പഴം, ചീര,ബ്രൊക്കോളി, പാലുൽപന്നങ്ങൾ, മുട്ടയുടെ മഞ്ഞ, മത്സ്യം മീനെണ്ണ എന്നിവയിലെല്ലാം വിറ്റാമിൻ Aഉണ്ട്.
3. വിറ്റമിൻ അധികമായാൽ ദോഷം ഉണ്ടോ? ലക്ഷണങ്ങൾ?
അധികമായാൽ അമൃതും വിഷം എന്നല്ലേ. ഗുണം എന്നുകരുതി തനിയെ ഡോസ് അറിയാതെ കഴിക്കുന്നത് അപകടമാണ്. അധിക അളവ് കുട്ടികളിൽ അസ്ഥി തകരാറ്,തൊലിപ്പുറത്ത് പ്രശ്നങ്ങൾ, വയറിളക്കം, തലച്ചോറിലെ പ്രഷർ വർധന ഉണ്ടാക്കാം.
4. വൈറ്റമിൻ എ കുറവ് എങ്ങനെ തടയാം?
കുട്ടികളിൽ വൈറ്റമിൻ എ കുറവ് വരാതിരിക്കുന്നതിന് ഗവൺമെന്റ് ഓഫ് ഇന്ത്യ തുടങ്ങിയ ഒരു പ്രോഗ്രാം ആണ് vitamin A prophylaxis Program. കുട്ടികളുടെ ആരോഗ്യത്തിന് അന്ധത തടയുന്നതിനായി ആറുമാസം ഇടവേളയിൽ വൈറ്റമിൻ Aനൽകുന്നത് ആവശ്യമാണ്. 9 doseVitamin A ഒമ്പതാം മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളിൽ നൽകാം. ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ഒരു ലക്ഷം യൂണിറ്റ് ഒരു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ 2ലക്ഷം യൂണിറ്റും വിറ്റാമിൻA നൽകണം. ഒരു ദിവസം വേണ്ട അളവ് ആകട്ടെ1500 ആണ്. VittaminA സിറപ്പ് രൂപത്തിലും capsule രൂപത്തിലും ലഭ്യമാണ്. ഈ വിറ്റാമിൻ syrup രൂപത്തിൽ ഇപ്പോൾ ലഭ്യമാണ്.കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതിന് ഏറ്റവും പ്രധാന പങ്കു വഹിക്കുന്നതു വിറ്റാമിൻ A ആണ്.