കടുത്ത പനിയുമായി വരുന്ന ചില കുട്ടികളിൽ പരിശോധനയ്ക്ക് ശേഷം യൂറിനറി ഇൻഫെക്ഷൻ സ്ഥീരീകരിക്കാറുണ്ട്. കുട്ടികളിൽ വളരെ സാധാരണയായി കാണുന്ന രോഗമാണ്. യൂറിനറി ഇൻഫെക്ഷൻ പല തരം രോഗാണുക്കൾ ബാക്റ്റീരിയ fungus ആകാം കാരണം.2-8% കുട്ടികൾക്ക് എങ്കിലും മൂത്രത്തിലെ അണുബാധ ഉണ്ടാകുന്നുണ്ട്. ഇവരിൽ മൂന്നിൽ ഒരാൾക്ക് കടുത്ത പനിയും, അണുബാധ ഉള്ളവരിൽ (VUR) എന്ന മുത്രനാളികളിലെ വ്യതിയാനം ഉണ്ടാകുന്നു.
രോഗലക്ഷണങ്ങൾ
എപ്പോഴും കുട്ടികൾ മൂത്രം ഒഴിക്കുമ്പോൾ വേദന പറയണമെന്നില്ല. എങ്കിലും പ്രധാന ലക്ഷണങ്ങൾ അറിയുക
1. മൂത്രം ഒഴിക്കുമ്പോൾ വേദന,തരിപ്പ്
2. മൂത്രത്തിന്റെ നിറം, തവണ, മണം എന്നിവയിൽ വ്യത്യാസം.
3. കടുത്ത പനി,വിറയൽ.
4. വിശപ്പില്ലായ്‌മ
5. ഓക്കാനം
6. ചർദിൽ
7. വയറുവേദന 8.നടുവേദന
നവജാതശിശുക്കളിലും ഒരു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിലും പനി ഛർദിൽ നിർത്താതെയുള്ള കരച്ചിൽ,വിശപ്പില്ലായ്മ, കളിയും ചിരിയും കുറയുക, തൂക്കം കുറയുക,മഞ്ഞപിത്തം എന്നീ രോഗലക്ഷണങ്ങൾ മൂത്രത്തിലെ അണുബാധ മൂലം ആകാം.
പരിശോധനകൾ എന്തെല്ലാം?
1. Urine routine examination
വളരെ സാധാരണയായി ചെയ്യുന്ന മൂത്ര പരിശോധന ആണിത് മൂത്രത്തിലെ pus cells,രക്തം എന്നിവ കാണുകയാണെങ്കിൽ ഇൻഫെക്ഷൻ ഉറപ്പിക്കാം മൂത്രത്തിലെ leukocyte esterase,എന്നിവയും nitrite test എന്നിവയും അണുബാധ ഉറപ്പിക്കുവാൻ ഉതകുന്നവയാണ്.
2.urine culture
മൂത്രത്തിൽ അണുബാധ routine ടെസ്റ്റിൽ കണ്ടാൽ urine culture ഉറപ്പായും ചെയ്യണം. വൃത്തിയായി എടുക്കുന്ന clean catch specimen അതായത് മൂത്രമൊഴിച്ചു തുടങ്ങുമ്പോൾ തുടക്കത്തിലെ സാമ്പിൾ ഒഴിവാക്കി midstream sampleതന്നെ എടുക്കുക. രാവിലെ എടുക്കുന്ന രീതി കുട്ടികളിൽ പ്രായോഗികമല്ല.റിസൾട്ട് ലഭിക്കുവാൻ മൂന്ന് മുതൽ നാലുദിവസം വരെ എടുക്കാം.
ഈ കാര്യങ്ങൾ അറിയുക
Urine routine ടെസ്റ്റിൽ അണുബാധ സൂചന ലഭിച്ചുകഴിഞ്ഞാൽ urine culture ഉടനെ തന്നെ ചെയ്യണം. എന്ത് ബാക്ടീരിയ ആണ് ഏത് ഇൻഫെക്ഷൻ ആണ് എന്നറിയണമെങ്കിൽ കൾച്ചർ ചെയ്താൽ മാത്രമേ അറിയാനാകൂ യൂറിൻ കൾച്ചർ ചെയ്യുവാൻ കൊടുത്ത ശേഷം മാത്രം ഡോക്ടർ നിർദേശിക്കുന്ന ആന്റിബയോട്ടിക്ക് ആരംഭിക്കുക.
3. സ്കാനുകൾ
Ultrasound scan,MCU, DMSA എന്നീ സ്കാനുകൾ ചെറിയ കുട്ടികൾ ഒരു വയസ്സ് താഴെ പ്രായമുള്ള കുട്ടികളിൽ തുടർച്ചയായി അണുബാധ ഉണ്ടായാൽ ചെയ്യേണ്ടി വരാം. കിഡ്നിയിലെ വ്യതിയാനങ്ങൾ അതായത് ഘടനയിലും പ്രവർത്തനത്തിലും ഉള്ള വ്യത്യാസങ്ങൾ അറിയുന്നതിനുള്ള സ്കാനുകളാണ് MCU, DM SA. തുടർച്ചയായിട്ടുള്ള അണുബാധകൾ ഉണ്ടാവുകയാണെങ്കിൽ ചെറിയ കുട്ടികൾ പ്രത്യേകിച്ച് ഒരു വയസ്സിന് താഴെയുള്ള കുട്ടികൾ ഈ സ്കാനുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം എടുക്കേണ്ടിവരും.ജന്മനാ യുള്ള കിഡ്നിയിലെ വ്യതിയാനങ്ങൾ അറിയാനാണ് ഈസ്കാനുകൾ. തുടർച്ചയായിട്ട് ഉള്ള അണുബാധകൾ കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കാവുന്നതാണ്. കിഡ്നിയിൽ സ്കാർ ഉണ്ടാകുകയും BP, ഉണ്ടാകുക, കിഡ്നിയ്ക്ക് തകരാർ ഭാവിയിൽ ഉണ്ടാകാനും സാധ്യത ഉണ്ട്. അതിനാൽ ശരിയായ ചികിത്സ തേടണം.
ചികിത്സ
Urine culture കൊടുത്തശേഷം ആന്റിബയോട്ടിക് തുടങ്ങുക. റിസൾട്ട് കിട്ടുവാൻ കാത്തിരിക്കാതെ ഡോക്ടർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക് തുടങ്ങാവുന്നതാണ് .ചെറിയ കുട്ടികളിൽ ഡോക്ടർ നിർദേശിക്കുന്ന അത്രയും ദിവസം വരെ മരുന്ന് കൊടുക്കണം.